24 C
Kochi
Monday, September 27, 2021
Home Tags കണ്ണൂർ

Tag: കണ്ണൂർ

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു ലീഗിൻ്റെ നിലപാട്. ആറിനു സംസ്ഥാന ഭാരവാഹികൾ ജില്ല സന്ദർശനത്തിനെത്തുമ്പോൾ ഈ നിർദേശം അവർക്കു മുൻപിൽ വയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ...

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.

സമൂഹവ്യാപനഭീതി; കണ്ണൂരിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

കണ്ണൂർ:   കണ്ണൂരിൽ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും സമൂഹവ്യാപന ഭീതിയെ തുടർന്ന് പൊലീസ് പൂർണമായും അടച്ചു. ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെയും ഇവർക്ക് വൈറസ് ബാധ ഉണ്ടായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. ആളുകൾ പുറത്തിറങ്ങിയാൽ...

നാലാം ഘട്ട ലോക്ക്ഡൗണ്‍; കൂടുതല്‍ മേഖലകളില്‍ ഇളവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. എന്നാല്‍, യാത്രയ്ക്കും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും.കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും...

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3 പേർക്ക് വീതം, കണ്ണൂർ 2, പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് പേര്‍ക്ക് പരിശോധന ഫലം...

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. 106 വിമാനങ്ങളാണ് ദൗത്യത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസ്...

കൊറോണ: അജ്‌മാനിൽ ഒരു മലയാളി യുവാവ് മരിച്ചു

കണ്ണൂർ:   കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ഹാരിസ്സിന് പിന്നീട് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.ഒരു സ്വകാര്യകമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജസ്മിന, മക്കൾ: മുഹമ്മദ് ഹിജാൻ,...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല: പി ശ്രീധരന്‍ പിളള

കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ കേരളത്തെ അറിയണം!

#ദിനസരികള്‍ 985 ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട...

കണ്ണൂരിൽ കഞ്ചാവും കള്ളപ്പണവുമായി വന്ന മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍:പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്.വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്.പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം സംശയാസ്പദമായി നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തെ...