25 C
Kochi
Wednesday, September 22, 2021
Home Tags അസദുദ്ദീൻ ഒവൈസി

Tag: അസദുദ്ദീൻ ഒവൈസി

ബിജെപിയുടെ ചുണ്ടുകളില്‍ ഗാന്ധിയും മനസില്‍ ഗോഡ്‌സെയും: അസദുദ്ദീന്‍ ഒവൈസി

ഔറംഗബാദ്: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഈ ഭരണ വര്‍ഗ പാര്‍ട്ടി ഗോഡ്‌സെയെ ആണ് അവരുടെ 'ഹീറോ' ആയി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗാന്ധിജിയുടെ...

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് പണക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു: അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.വന്‍കിട കോര്‍പ്പറേറ്റുകളുടം വായ്പകള്‍ എഴുതി തള്ളുകയാണ്. അവരുടെ നികുതി ബാധ്യതകളും വന്‍...

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനു സഹായവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകും. ഇതോടൊപ്പം തന്നെ പ്രളയത്തിലകപ്പെട്ട മഹാരാഷ്ട്രയ്ക്കും പത്തുലക്ഷം രൂപ നൽകുമെന്നും ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്.

മോശം പദപ്രയോഗം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍

ഡല്‍ഹി: വനിതാ അംഗത്തിനു നേരെ മോശം പദപ്രയോഗം നടത്തിയ അസ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി അംഗം രമാ ദേവിയ്ക്കെതിരെയാണ് ലൈംഗികച്ചുവയുള്ള പരാമര്‍ശം സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നടത്തിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍...

കാണുക, കനലൊരു തരി മതി!

#ദിനസരികള്‍ 822  എന്‍.ഐ.എ. ഭേദഗതി ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു. സ്വന്തമായി കോടതികള്‍ സ്ഥാപിക്കുവാനും രാജ്യത്തിനു പുറത്തു വെച്ചു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും എന്‍.ഐ.എയെ അനുവദിക്കുന്ന ഈ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം നിരവധി ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാതെ പരോക്ഷമായി അനുകൂലിക്കുകയാണുണ്ടായത്. പ്രതിപക്ഷനിരയിലെ ആറ് എം.പിമാര്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഭേദഗതികള്‍‌‍ക്കെതിരെ...

രാജ്യത്തെ വിദ്വേഷ ലഹളകൾക്ക് ഉത്തരവാദി സംഘപരിവാറെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. മുസ്ലീങ്ങളും, ദളിതരുമാണ് ആക്രമിക്കപ്പെടുന്നതെന്നും, ഇത്തരം സംഭവങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും ഒവൈസി പറഞ്ഞു.“ജയ് ശ്രീരാം എന്നും വന്ദേ...

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:  വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ഒരു ഇടം ഉണ്ടാവുമെന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ...

തെലങ്കാന: എ.ഐ.എം.ഐ.എമ്മിനു മുഖ്യ പ്രതിപക്ഷ പാർട്ടി പദവി വേണമെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:  തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസ്സില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീനു (എ.ഐ.എം.ഐ.എം.) മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പദവി നല്‍കണമെന്ന് അസദുദ്ദീന്‍ ഒവൈസി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തങ്ങള്‍ക്ക് തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.തങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍...

റംസാൻ മാസത്തിലെ വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒരു മാസം മുഴുവൻ വോട്ടെടുപ്പിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നും, എന്നാൽ, വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും കമ്മീഷൻ...

അലി​ഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

അലി​ഗഡ്: അലി​ഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസാണ് പിന്‍വലിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച്‌, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ്...