26 C
Kochi
Thursday, September 23, 2021
Home Tags അരവിന്ദ് കെജ്രിവാൾ

Tag: അരവിന്ദ് കെജ്രിവാൾ

ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഖേദമുണ്ടെന്ന് പ്രശാന്ത്‌ ഭൂഷണ്‍, അണ്ണ ഹസാരെയെ നയിച്ചത് ബിജെപി

ന്യൂഡല്‍ഹി:   ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ ഖേദിക്കുന്നതായി പ്രശാന്ത്‌ ഭൂഷണ്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്‌ ബിജെപിയും ആര്‍എസ്‌എസ്സുമായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. അന്ന്‌ അത്‌ സൂക്ഷ്‌മമായി തിരിച്ചറിയാന്‍ കഴിയാതെ പോയതിലാണ്‌ ഖേദം.ഇന്ത്യ എഗയിന്‍സ്‌റ്റ്‌ കറപ്‌ഷന്‍ പരോക്ഷമായി നരേന്ദ്ര മോദിയുടെ വിജയത്തിന്‌ സഹായകമായി. കാരണം അത്‌...

കൊ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

ന്യൂഡൽഹി   കോ​മൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ർ സെന്റ​റാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. സ്റ്റേ​ഡി​യ​ത്തി​ൽ 600 കി​ട​ക്ക​ക​ളു​ള്ള കൊവി​ഡ് കെ​യ​ർ‌ സെ​ന്ററാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ...

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം...

ലോക്ഡൗണിന് ശേഷം എന്തൊക്കെ തുറക്കാം? കെജ്‌രിവാളിന് ലഭിച്ചത് 5 ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി:   മേയ് 17 ന്അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം എന്തെല്ലാം ഇളവുകൾ വേണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം ലഭിച്ചു. നേരത്തെ, അദ്ദേഹം പൊതുജനങ്ങളില്‍ നിന്ന് ഇതുസംമ്പന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. 5 ലക്ഷത്തോളം നിർദേശങ്ങളാണ് ലഭിച്ചതെന്ന് കെജ്‌രിവാൾ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കൂടുതൽ പേരും മാളുകൾ,...

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്....

കൊറോണ: അഞ്ച് ടി പ്രവർത്തനപദ്ധതിയുമായി കെജ്രിവാൾ സർക്കാർ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.ആ അഞ്ച് ടി ഇവയൊക്കെയാണ്.1. റാൻഡം ടെസ്റ്റിങ് - Random Testing2. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ - Tracing of contacts3. വൈറസ് ബാധ...

കൊവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി:   രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഇക്കാര്യം പ്രസ്താവിച്ചതായി പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു നൽകി."ശുചീകരണത്തൊഴിലാളികളോ, ഡോക്ടർമാരോ, നഴ്സുമാരോ ആരെങ്കിലും കൊവിഡ് 19...

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ...

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ 'തീവ്രവാദി' എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതിക്കു പിന്നാലെയാണ് നടപടി.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...