24.6 C
Kochi
Saturday, August 24, 2019
Home Tags അമിത് ഷാ

Tag: അമിത് ഷാ

കേരള ജനതയുടെ ദുരിതം കാണാൻ മടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ ത്വരിക്കുന്നയാളെ ഇനിയും ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്നു വിളിക്കുവാന്‍ നമ്മള്‍...

മോഹനന്‍ വൈദ്യരും അമിത് ഷായും പിന്നെ കാശ്മീരും

#ദിനസരികൾ 840 ചാനല്‍ ഇരുപത്തിനാലില്‍ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയില്‍ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ വിചാരണ ചെയ്യുന്ന എപ്പിസോഡുകള്‍ നിങ്ങള്‍ കണ്ടുവോ? ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചില പൊതുവായ കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. ഒന്നിനെപ്പറ്റിയും ശരിയായ ഒരു ധാരണയുമില്ലാത്ത എന്നാല്‍ അപകടകരമായ ഒരുപാടു ധാരണകളെ...

കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ...

ന്യൂഡൽഹി:കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. എം.പി ഫയാസ് പാർലമെന്റിൽ വസ്ത്രങ്ങള്‍ പറിച്ചുകീറി.ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ...

കടന്നു കയറ്റങ്ങളുടെ ഭേദഗതികള്‍

#ദിനസരികള്‍ 828   എതിര്‍ശബ്ദങ്ങളെ ‘നിയമപരമായിത്തന്നെ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍. ഐ.എ. ഭേദഗതി ബില്ലും യു.എ.പി.എയുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ അവകാശങ്ങളിലേക്ക് കടന്നു കയറിക്കൊണ്ട് അത്തരമൊരു അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇപ്പോള്‍ത്തന്നെ ഏതൊരു പൌരന്റേയും അവകാശങ്ങളേയും ലംഘിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ അറിവോ അനുമതിയോ കൂടാതെ...

കാണുക, കനലൊരു തരി മതി!

#ദിനസരികള്‍ 822  എന്‍.ഐ.എ. ഭേദഗതി ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു. സ്വന്തമായി കോടതികള്‍ സ്ഥാപിക്കുവാനും രാജ്യത്തിനു പുറത്തു വെച്ചു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും എന്‍.ഐ.എയെ അനുവദിക്കുന്ന ഈ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം നിരവധി ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാതെ പരോക്ഷമായി അനുകൂലിക്കുകയാണുണ്ടായത്. പ്രതിപക്ഷനിരയിലെ ആറ് എം.പിമാര്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഭേദഗതികള്‍‌‍ക്കെതിരെ...

ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി:  പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ...

എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ അധികാരത്തിനെത്താനുളള സാഹചര്യം ഉണ്ടാക്കും: അമിത് ഷാ

ന്യൂഡൽഹി:  ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ...

രാജ്‌നാഥ് സിങ്ങിനെ കേന്ദ്രമന്ത്രിസഭയുടെ കൂടുതല്‍ ഉപസമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡൽഹി:  കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി. പഴയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ, രാത്രിയോടെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി.പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ...

നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി:  നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു....

തിരഞ്ഞെടുപ്പു കമ്മീഷന്റെ വാലാട്ടങ്ങള്‍

#ദിനസരികള്‍ 762 തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ടി.എന്‍. ശേഷന്‍ എന്ന പേരായിരിക്കും മനസ്സിലേക്ക് ആദ്യമായി കയറി വരിക. സുകോമള്‍ സെന്നടക്കം ഒരു ഡസനോളം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടും ഇലക്ഷന്‍ കമ്മീഷന്‍ എന്താണെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടത് ടി. എന്‍. ശേഷന്‍ കമ്മീഷണറായി വന്നതോടെയാണ്. അതുവരെ ഏറ്റവും...