Sat. Jan 11th, 2025

മാതാവിന് ജീവനാംശം നൽകിയില്ല; മകന് ഒരു മാസം തടവ്

മാനന്തവാടി: മാതാവിന്റെ സ്വത്തു തട്ടിയെടുത്ത് വീട്ടിൽനിന്ന്‌ ഇറക്കിവിട്ട കേസിൽ, പ്രതിമാസം ആയിരം രൂപ ജീവനാംശം കൊടുക്കാൻ വിധിച്ച കോടതി ഉത്തരവു പാലിക്കാതിരുന്ന മകന്, ഒരു മാസത്തെ തടവ്. മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടിൽ പരേതനായ കറുകന്റെ മകൻ രാജുവിനെയാണ്, മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.…

കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു

പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പെയിന്റ് തിന്നര്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ലാക് എന്ന കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിയോടെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി.…

കൊച്ചി മെട്രോയ്ക്ക് കരുത്തു പകരാൻ ഇ ഓട്ടോകൾ നിരത്തിലിറങ്ങി

കൊച്ചി: കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഫീഡർ സർവീസ് ആയി ഇ ഓട്ടോകൾ നിരത്തിലിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം നാലിനു കലൂർ രാജ്യാന്തര സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപം കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷാണ് ഇ…

കഥ മോഷ്ടിച്ചതെന്ന് ആരോപണം: ആഷിഖ് അബുവിന്റെ ‘വൈറസിന്’ സ്റ്റേ

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ വൈറസ് എന്ന ചിത്രത്തിന്റെ റിലീസിന് സ്റ്റേ. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തി വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച്‌ ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസിന് എറണാകുളം സെഷന്‍സ് കോടതിയാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്.…

കെ എസ് ആര്‍ ടി സിയുടെ എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ താത്കാലിക എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. നാലു മാസമാണ് ദിനേശിന് സർവീസ് കാലാവധി ഉള്ളത്. ഇന്ന് പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം…

സൗരാഷ്ട്രയെ എറിഞ്ഞിട്ടു വിദർഭ രഞ്ജി കിരീടം നിലനിർത്തി

രണ്ടാം ഇന്നിങ്‌സില്‍ താരതമ്യേന ചെറുതായ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനു എറിഞ്ഞിട്ട് വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫിയിൽ മുത്തമിട്ടു. നേരത്തെ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും…

സുവർണ്ണാവസരം പാഴാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു FC ക്കെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒടുവില്‍ സമനില വഴങ്ങി വിലപ്പെട്ട പോയിന്റ് കേരള ബ്ലാസ്‌റ്റേഴ്സ് കളഞ്ഞുകുളിച്ചു. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യ…

നമുക്കൊന്ന് പ്രണയിച്ചാലോ?

എന്താ കാര്യം? അതായത്, ഈ പ്രണയകാലത്തിനു മധുരമേകാൻ പ്രണയം അയച്ച് തരുന്ന മൂന്നു വിജയികൾക്ക് സമ്മാനങ്ങളുണ്ട്! കൂടാതെ, നിങ്ങൾ അയയ്ക്കുന്നതിൽ നിന്നും ഞങ്ങൾ തിരഞ്ഞെടുക്കുന്ന പത്തെണ്ണം പ്രസിദ്ധീകരിക്കുകയും ചെയ്യും. (എല്ലാ വിഭാഗങ്ങളിൽ നിന്നും ഒരുമിച്ച് ആകെ പത്തെണ്ണമേ പ്രസിദ്ധീകരിക്കൂ.) എന്തൊക്കെ അയക്കാം?…

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ഹർജി ഇന്നു പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തുള്ള ജില്ലയിലേക്ക് മാറ്റണമെന്നും വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും ഉള്ള നടിയുടെ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഇതേ സമയം വിചാരണ മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. വിചാരണയെ ഇതു…

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചു കര കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍. ഫെബ്രുവരി 6 നു തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്. ഇതു പരാമര്‍ശിച്ച് നൊബേല്‍ സമ്മാന സമിതിക്ക്…