Wed. Jul 2nd, 2025

ലോകത്തെ ഏറ്റവും ഉയരമുള്ള ലോഞ്ച് ബുർജ് ഖലീഫയിൽ

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള ആകര്‍ഷകമായ മനുഷ്യനിര്‍മ്മിത കെട്ടിടം ബുര്‍ജ് ഖലീഫയുടെ 152, 153, 154 നിലകളിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറി, ദ് ലോഞ്ച് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മായക്കാഴ്ചകള്‍ കാണാനും, അര്‍മാനി ഹോട്ടലിലെ ദുബായ് കിച്ചനില്‍ നിന്നുള്ള…

രാജധാനി ഇനി കാസര്‍കോട്ടും നിർത്തും

കാസര്‍കോട്: നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ്സിന് ഇനി കാസര്‍കോടും താത്ക്കാലിക സ്റ്റോപ്പ്. ഇത് അനുവദിച്ചുള്ള റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിന് 19 മുതല്‍ സ്റ്റോപ്പുണ്ടാകും. ആറുമാസത്തേക്കാണ് സ്റ്റോപ്പ്.…

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു. ഇന്നു രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ…

എലീസ് മെർട്ടൻസ് ഖത്തർ ഓപ്പൺ ജേതാവ്

ഖത്തർ: ലോക മൂന്നാം നമ്പർ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചു ബെൽജിയൻ താരം എലീസ് മെർട്ടൻസ്, ഖത്തർ ഓപ്പൺ കിരീടം ചൂടി. ലോക റാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനം മാത്രമുള്ള മെർട്ടൻസ് ആദ്യമായാണ് ഒരു പ്രധാനപ്പെട്ട ടൂർണ്ണമെന്റിൽ കിരീടം ചൂടുന്നത്. പുറം വേദനയെത്തുടർന്ന് ആദ്യ…

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി

ലണ്ടൻ: തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. ഇതോടെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ലോകം പ്രതീക്ഷിച്ചതു തന്നെയായിരുന്നു ബ്രിട്ടീഷ് പാർലമെന്റിൽ നടന്നത്.…

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി: പ്രളയാനന്തര കേരളത്തില്‍ ഇടുക്കിയില്‍ ഏഴാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍. കടക്കെണിയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയുമൊക്കെയാണ് ആത്മഹത്യയ്ക്കു പിന്നില്‍. ശനിയാഴ്ച വൈകുന്നേരം പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (55)-ആണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ എടുത്ത് കൃഷിയിറക്കിയ…

അടിയന്തിര ഘട്ടങ്ങളില്‍ ഇനി 112 ൽ വിളിക്കാം

തിരുവനന്തപുരം: പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ ആന്റ് റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിക്കാം. പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പറി (Dial-100) നു പകരം 112 ലേക്കാണ് ഇനി വിളിക്കേണ്ടത്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം…

കാസർഗോഡ് രണ്ട് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്നംഗ സംഘമാണ് ഇരുവരെയും…

പെന്‍ഷന്‍ ലഭിക്കാതെ രക്ത ജന്യ അസുഖബാധിതര്‍

കോഴിക്കോട്: സാമൂഹികസുരക്ഷാമിഷന്‍ ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് മാസംതോറും നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസം. സംസ്ഥാനത്ത് 12,000 പേരാണ് സഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സാമൂഹികസുരക്ഷാമിഷനില്‍ രജിസ്റ്റര്‍ചെയ്ത 1297 ഹീമോഫീലിയ രോഗികള്‍, 1200 അരിവാള്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍ തുടങ്ങിയവരാണ് നാലുമാസമായി പെന്‍ഷന്‍…

ന്യൂനപക്ഷ വിഭാഗത്തിന് ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം: പി എസ് സി, യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായി ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി. ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. നിലവില്‍…