Wed. Apr 24th, 2024
ഖത്തർ:

ലോക മൂന്നാം നമ്പർ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചു ബെൽജിയൻ താരം എലീസ് മെർട്ടൻസ്, ഖത്തർ ഓപ്പൺ കിരീടം ചൂടി.

ലോക റാങ്കിങ്ങിൽ ഇരുപത്തിയൊന്നാം സ്ഥാനം മാത്രമുള്ള മെർട്ടൻസ് ആദ്യമായാണ് ഒരു പ്രധാനപ്പെട്ട ടൂർണ്ണമെന്റിൽ കിരീടം ചൂടുന്നത്. പുറം വേദനയെത്തുടർന്ന് ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളിൽ ശക്തമായി തിരിച്ചുവന്നാണ് മെർട്ടൻസ് റുമേനിയൻ താരത്തെ തോൽപ്പിച്ചത്. സ്കോർ 3-6 , 6-4 , 6-3.

2014 ലെ ഖത്തർ ഓപ്പൺ വിജയി ആയിരുന്നു സിമോണ ഹാലെപ്പ്. ആദ്യ റൗണ്ടുകളിൽ ലോക ആറാം നമ്പർ താരം ആഞ്ചലിക്ക കെർബറിനെയും, എട്ടാം നമ്പർ താരം കിക്കി ബെർട്ടൻസിനെയും അട്ടിമറിച്ചായിരുന്നു മെർട്ടൻസ് ഫൈനലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *