Sun. Jul 6th, 2025

സൗദിയിലും ഒമാനിലും ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി ഓൺലൈനിൽ

സൗദി അറേബ്യ: സൗദി അറേബ്യയിൽ, ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും. പാസ്പോർട്ട്, എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ, വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഡിജിറ്റലൈസ് ആക്കുന്നതിന്റെ ഭാഗമായി,…

ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

അടിമാലി: ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മുരിക്കാശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറത്തോട് ഇരുമലക്കപ്പ് വരിക്കാനിക്കല്‍ ജയിംസ് ജോസഫ് (54) ആണ് പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷനില്‍ ജീവനൊടുക്കിയത്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് ജപ്തി…

കുട്ടികള്‍ക്കായി സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പ്രസിദ്ധീകരിച്ചു. കേരള നിയമസഭയുടെ, സ്ത്രീകളുടേയും, കുട്ടികളുടേയും, ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമാണ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)…

ഓഹരി വിപണിയിൽ ഇടിവ്

മുംബൈ: ഓഹരിവിപണിയിൽ ബുധനാഴ്ച വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടായി. സെൻസെക്സ് 600 പോയിന്റോളം താഴ്ന്നു. (36371 – 35735) നിഫ്റ്റി 180 പോയിന്റിൽ അധികം താഴ്ന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷഫലമായാണ് ഓഹരിവിപണിയിലെ വ്യത്യാസമുണ്ടായതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ

ന്യുഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ, മിഗ് 21 പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായതായി വാർത്ത പ്രചരിക്കുന്നു. രണ്ട് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ഓഫീസർ ആശുപത്രിയിലാണെന്നും പാകിസ്ഥാൻ സൈന്യം പറയുന്നു. ഇന്ത്യ ഈ വാർത്ത വൈകിട്ട് 3:15…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ, നടി നിമിഷ സജയൻ, കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ ഷാഹിറും മികച്ച നടൻമാർക്കുള്ള പുരസ്കാരം പങ്കിട്ടു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ…

LIVE: വിമാനം വെടിവെച്ച് വീഴ്ത്തിയതായി പാക്കിസ്ഥാൻ സൈന്യം

“ലോകചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുള്ളവയാണ്. യുദ്ധത്തിനു തുടക്കം കുറിച്ചിട്ടുള്ളവർക്ക്, അതെവിടെച്ചെന്ന് അവസാനിക്കും എന്നറിയില്ല. അതുകൊണ്ട് ഞാൻ ഇന്ത്യയോടു ചോദിക്കാനാഗ്രഹിക്കുന്നു, ഞങ്ങളുടെ അടുത്തും, നിങ്ങളുടെ അടുത്തും ഉള്ള ആയുധങ്ങൾ നോക്കുമ്പോൾ, ഒരു തെറ്റായ കണക്കുകൂട്ടൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ,? പാക്കിസ്ഥാൻ പ്രധാനമന്ത്രി…

അമേരിക്കയിൽ കഴിഞ്ഞ നാലു വർഷത്തിൽ പീഡനത്തിനിരയായത് അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ 4556 കുഞ്ഞുങ്ങൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു. അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചു പിടിക്കപ്പെടുന്നവരുടെ മക്കളെ സർക്കാർ വക ഷെൽറ്ററുകളിലാണ് താമസിപ്പിക്കുന്നതാണ്. മിക്കവാറും കുട്ടികൾക്ക്…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌റ്റോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ അപകീർത്തികരമോ, തെറ്റിദ്ധാരണാജനകമായതോ, വിദ്വേഷമുളവാക്കുന്നതോ,…

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍

#ദിനസരികള് 681 ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം, തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍…