Fri. Nov 15th, 2024

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം

മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തി. പൊട്ടിത്തെറി സാധ്യതയുള്ളതിനാല്‍ പരിസരവാസികളോട് അകന്നു നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.…

കൊളംബിയൻ, ബ്രസീൽ അതിർത്തികൾ അടച്ചു: വെനിസ്വലയിൽ സംഘർഷം

വെനിസ്വല: അമേരിക്കൻ മ​ധ്യ​സ്​​ഥ​ത​യി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വെ​നി​സ്വല​യി​ലെ​ത്തു​ന്ന​തു​ ത​ട​യാ​ൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും അടച്ചിരുന്നു. കരീബിയന്‍ ദ്വീപായ അറൂബ, കരാക്കുവ, ബൊനൈറ എന്നിവയുമായുള്ള തീരദേശ അതിര്‍ത്തികള്‍ വെനസ്വല…

മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകൾ ഇനി ഇലക്ട്രിക്കിലേക്കു മാറ്റാം

തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. അതിനുസരിച്ച് രാജ്യം പതിയെ പരിസ്ഥിതി പ്രശ്നങ്ങൾ താരതമ്യേന കുറവുള്ള…

നെഹ്രുവില്‍ നിന്നും ബല്‍റാമിലേക്കുള്ള വഴികള്‍

#ദിനസരികള് 678 1950 കളുടെ അവസാനകാലത്ത് എം എസ് സുബ്ബലക്ഷ്മിയുടെ ഒരു സംഗീതക്കച്ചേരി കേട്ടതിനു ശേഷം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പ്രതികരിച്ചു. “സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ മുന്നില്‍ ഞാനാര്? – കേവലമൊരു പ്രധാനമന്ത്രി മാത്രം” (“Who am I, a…

ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍

ബഹ്‌റൈൻ: ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍. സൗദിയിലേക്ക് മദ്യം കടത്തിയ ആറ് മലയാളികൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലങ്ങൾ അറിയിച്ചു. മദ്യക്കടത്തിനും, ലഹരി ഉപയോഗത്തിനും കര്‍ശനമായ ശിക്ഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി…

മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

സ്‌പാനിഷ്‌ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കു ബാഴ്‌സലോണ സെവിയ്യയെ തോൽപ്പിച്ചു. സെവിയ്യയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് തവണ പിറകില്‍ പോയ ശേഷം സൂപ്പർ താരം മെസ്സിയുടെ മികവിലാണ് ബാഴ്‌സ തിരിച്ചടിച്ചത്. മെസ്സി തന്റെ…

കാസർകോട് പെരിയയിൽ സംഘർഷം: സി പി എം നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എം.പിയ്ക്കു നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.…

പേരിലെ ‘കറാച്ചി’ മറച്ചുവെച്ച് ബെംഗളൂരുവിലെ ബേക്കറി

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ ‘കറാച്ചി’ മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടിച്ചെത്തിയ ആളുകള്‍ ബേക്കറിക്കു മുമ്പില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, ആള്‍ക്കൂട്ട…

ആരോഗ്യമേഖലയിലെ അഴിമതി തടയാൻ പൗര-വൈദ്യ കൂട്ടായ്മകൾ വേണം- എ.ഡി.ഇ.എച്ച്

കോഴിക്കോട്: ആരോഗ്യമേഖലയിൽ വർദ്ധിച്ചു വരുന്ന അഴിമതിയെ തടയാനും, ഈ രംഗത്ത് നൈതികത ഉറപ്പാക്കാനും, പൗരന്മാരുടെയും ഡോക്ടർമാരുടെയും, കൂട്ടായ്മ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന്, അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ ഹെൽത്ത്കെയർ (എ.ഡി.ഇ.എച്ച്) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, ശാസ്ത്രീയ ചികിത്സാ…

ശബരിമല ഹർത്താൽ: നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ പി ശശികല,…