Sat. Sep 21st, 2024

ബീഹാറിൽ മഹാസഖ്യം; ആര്‍.ജെ.ഡിക്ക് 19 സീറ്റും കോണ്‍ഗ്രസ്സിന് 9 സീറ്റും

പാറ്റ്ന : ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ്, ആര്‍.ജെ.ഡി നേതൃത്വങ്ങൾ വ്യക്തമാക്കി. മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. കോൺഗ്രസ് 9 സീറ്റുകളിലും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. മഹാസഖ്യത്തിലെ…

പ്രകടന പത്രിക രൂപീകരണത്തില്‍ രഘുറാം രാജന്റെ സേവനം തേടാന്‍ കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍ പി. ചിദംബരം ഇതുസംബന്ധിച്ച്‌ അദ്ദേഹവുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പട്ടിണിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ,…

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നഴ്‌സുമാരുടെ സംഘടനയും; തൃശൂരിലും കോട്ടയത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നീക്കം

തൃശൂര്‍: നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നീക്കം തുടങ്ങി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍, ഇടുക്കിയിലും തൃശൂരും സംഘടന, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. തൃശൂരില്‍ നാലായിരം വോട്ടും ഇടുക്കിയില്‍ രണ്ടായിരം വോട്ടും…

ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. 2014 ല്‍ വാരാണസിയിലും, ഗുജറാത്തിലെ വഡോദരയിലും മോദി മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് വഡോദരയില്‍ രാജിവെച്ച്…

വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനം: തിരഞ്ഞെടുപ്പു കമ്മീഷൻ

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍. മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയാണ് കമ്മീഷന്റെ പരാമര്‍ശം. ചിത്തിര ഉത്സവം നടക്കുന്നതിനാല്‍, മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മധുരയില്‍ മാത്രം…

ലോഹപുരുഷന് ആദരാഞ്ജലികള്‍

#ദിനസരികള് 704 അദ്വാനിയെന്നാണ് പേര്. ജനസംഘം മുതല്‍ തുടങ്ങിയ അധ്വാനമാണ്. ഭയങ്കര കര്‍ക്കശക്കാരനായതുകൊണ്ട് ലോഹപുരുഷനെന്നാണ് പ്രസിദ്ധി. രാജ്യത്തെ ഹിന്ദുത്വയുടെ വഴിയേ ആനയിക്കുക എന്നതായിരുന്നു അവതാരലക്ഷ്യം. ആയതിനു വേണ്ടി രാജ്യമൊട്ടാകെ അഞ്ചാറു രഥയാത്രകള്‍ നടത്തി കുഴച്ചു മറിച്ചിട്ടുണ്ട്. ഇന്ത്യാ പാക് വിഭജനത്തിന് ശേഷം…

ടോം വടക്കനു സീറ്റില്ല

ന്യൂഡൽഹി: മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബി.ജെ.പിയില്‍ സീറ്റില്ല. ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ, ടോം വടക്കന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നു. ഒരു ഉപാധിയും ഇല്ലാതെയാണ്…

കോ ലീ ബി സഖ്യ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോ ലീ ബി വിവാദം (കോൺഗ്രസ്സ് ലീഗ് ബി.ജെ.പി. കൂട്ടുകെട്ട്) ചൂടുപിടിക്കുകയാണ്. എന്നാൽ സി.പി.എം ആരോപിക്കുന്ന കോ ലീ ബി സഖ്യം അടിസ്ഥാനരഹിതമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ…

ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് മെയ്ക് ഓവർ

കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിക്കുന്നു. ഇപ്പോൾ മറ്റൊരു ഫോട്ടോ കൂടെ വൈറൽ ആയിരിക്കുകയാണിപ്പോൾ. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം…

കൊച്ചി ബിനാലെ ഫൗണ്ടേഷനെതിരെ സാമ്പത്തിക അഴിമതി ആരോപിച്ചുകൊണ്ട് കോടതി നോട്ടീസ്

കൊച്ചി: കൊച്ചി ബിനാലെ അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെ, ഇതിനു പിന്നിൽ പണമൊഴുക്കിയ കൊച്ചി ബിനാലെ ഫൌണ്ടേഷൻ വിവാദത്തിൽ. കരാറുകൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാതെ കോടിക്കണക്കിനു രൂപയുടെ പണികൾ കരാറുകാരനെ ഏൽപ്പിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയത്. തോമസ് ക്ലറി ഇൻഫ്രാസ്ട്രക്ച്ചർ…