Thu. Sep 19th, 2024

സൂര്യതാപം: സംസ്ഥാനത്ത് 3 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ 3 മരണം. കണ്ണൂര്‍ പയ്യന്നൂരിനു സമീപം വെള്ളോറ ചെക്കിക്കുണ്ടില്‍ കാടന്‍ വീട്ടില്‍ നാരായണന്‍ (67), തിരുവനന്തപുരം പാറശാല അയിര പെരുക്കവിള ആവണിയില്‍ കരുണാകരന്‍ (43), പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനു സമീപം മരിച്ച ചവറ സ്വദേശി ഷാജഹാന്‍…

മുത്തലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. ബില്‍ പാസായി നിയമം ആകുമ്പോള്‍ നോക്കാമെന്ന്…

‘മക്ക ഇക്കണോമിക് ഫോറം 2019’; മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാറായി

ജിദ്ദ: ‘മക്ക ഇക്കണോമിക് ഫോറം 2019’ൽ 1650 കോടി റിയാൽ ചെലവിൽ മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാർ ഒപ്പുവച്ചു. ഏഴ് ലക്ഷം ചതുരശ്ര മീറ്ററിൽ മക്കക്കും ജിദ്ദക്കുമിടയിലാണ് സെന്റർ നിർമ്മിക്കുന്നത്. ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കീഴിൽ സാംസ്കാരിക വാണിജ്യ…

വിപണി വിഹിതത്തില്‍ ജെറ്റ് എയർവേസിനെ പിന്നിലാക്കി സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

ഡൽഹി: വിപണി വിഹിതത്തില്‍ ജെറ്റ് എയര്‍വേസ് പിന്നിലായെന്നും, ഇതോടെ നേരത്തെ പിന്നിലായിരുന്ന സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റിനെ മറികടന്ന് മുന്നിലേക്കെത്തിയതായും റിപ്പോർട്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. അങ്ങനെ ഇന്ത്യന്‍ വ്യോമയാന…

വിജയ് സേതുപതി-ഫഹദ് ഫാസിൽ ചിത്രം സൂപ്പർ ഡീലക്സിന് ‘എ’ സർട്ടിഫിക്കേഷൻ

ചെന്നൈ: വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ കഥാപാത്രമായി അഭിനയിക്കുന്ന ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി. ചിത്രത്തിൽ നിന്നും സീനുകൾ ഒന്നും തന്നെ വെട്ടിക്കളയാതെ ആണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. 2 മണിക്കൂർ…

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി ന്യൂസിലാൻഡിലെ വനിതകൾ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചു കൊണ്ട് ന്യൂസിലാൻഡിലെ സ്ത്രീകൾ തലയിൽ ഹിജാബിനു സമാനമായ സ്കാർഫണിഞ്ഞുകൊണ്ടുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നു. കുട്ടികളടക്കം നിരവധിപേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായിരിക്കുന്നത്. അക്രമങ്ങളെ എന്തിന്റെ പേരിലായാലും ന്യായികരിക്കാൻ കഴിയില്ലെന്നും, നഖശിഖാന്തം…

ഹിമാചൽ പ്രദേശ് സർവകലാശാല: എ.ബി.വി.പി. – എസ്.എഫ്.ഐ. സംഘർഷം

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയത്. ശാഖയുടെ യോഗം നടക്കുമ്പോൾ, എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തങ്ങളെ വാളുകളുമായി…

ലിബിയ: മുൻ ഇന്റലിജൻസ് തലവനെ ജയിലിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു

ലിബിയ: ആഭ്യന്തര കലാപത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ലിബിയയുടെ മുന്‍ ഇന്റലിജന്‍സ് തലവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗദ്ദാഫിയുടെ ഭരണകാലത്ത് ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന അബ്ദുള്ള അല്‍സെനുസിയെ മോചിപ്പിക്കണമെന്നാണ് ആവശ്യം. ഗദ്ദാഫിയുടെ ഭാര്യയുടെ സഹോദരന്‍ കൂടിയാണ് ഇദ്ദേഹം. 2011 ലെ ആഭ്യന്തര കലാപങ്ങളുടെ…

ഐ.പി.എൽ: നൈറ്റ് റൈഡേഴ്സിനു ജയം

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു. അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.അവസാന…

അസ്‌ലൻ ഷാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സമനില

ഇപോ, മലേഷ്യ: സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ഹോക്കിയുടെ രണ്ടാം മൽസരത്തിൽ കൊറിയയ്​ക്കെതിരെ ഇന്ത്യയ്ക്ക് സമനില (1-1). ഇന്ത്യക്ക് അനായാസം ജയിക്കാമായിരുന്ന കളി 22 സെക്കൻഡ് ബാക്കി നിൽക്കെയാണ് ഗോൾ അടിച്ച് കൊറിയ സമനിലയാക്കുന്നത്. ആദ്യ മൽസരത്തിൽ ജപ്പാനെതിരെ 2–0ന് ജയിച്ച…