Wed. Sep 24th, 2025

ജയ്‌പൂരിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി. സെൻ്റ് തെരേസാസ് സ്‌കൂൾ, എംപിഎസ് സ്‌കൂൾ, വിദ്യാശ്രമം സ്‌കൂൾ, മനക് ചൗക്ക് സ്‌കൂൾ…

ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങൾ, തെലങ്കാന (17), ഉത്തര്‍പ്രദേശ് (13), മഹാരാഷ്ട്ര (11), മധ്യപ്രദേശ് (8), പശ്ചിമബംഗാള്‍…

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്ര ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളുരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് വിട്ട സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിഖിത് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രജ്വൽ രേവണ്ണയ്ക്കെതിരായ പരാതികൾ അന്വേഷിക്കുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലോക്സഭാ…

ടാര്‍പായ വലിച്ചു കെട്ടിയ വീട്ടിലേയ്ക്ക് നിധിന്‍ ദാസ് കൊണ്ടുവന്നത് 21 അവാര്‍ഡുകള്‍

രാത്രിയൊക്കെ ആ ബള്‍ബിന്റെ പ്രകാശം പോകുന്ന സ്ഥലങ്ങള്‍ ഉണ്ടല്ലോ ആ സ്ഥലങ്ങളിലൂടെ നടന്ന് പുലര്‍ച്ചയും രാത്രിയൊക്കെ പഠിക്കും. പിന്നെ അടുത്ത വീട്ടിലെ ടെറസിന്റെ മുകളില്‍ കയറി നിന്നും പഠിക്കും. ആ വീടിന്റെ മുമ്പില്‍ ഒരു സ്ട്രീറ്റ് ലൈറ്റുണ്ട്. അതിന്റെ വെളിച്ചത്തില്‍ പഠിക്കും…

‘മോദി യോഗിയുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കും’; കെജ്‌രിവാൾ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മോദി മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരു രാജ്യം, ഒരു നേതാവ് എന്നത് ദൗത്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ ആദ്യം യോഗിയുടെ രാഷ്ട്രീയ ജീവിതമില്ലാതാക്കുമെന്ന്…

പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക്; കരീന കപൂറിന് കോടതി നോട്ടീസ്

തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂറിന് കോടതിയുടെ നോട്ടീസ്. നടി എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്ക് ഉപയോഗിച്ചതിനാണ് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ്…

‘വീടുകളിൽ ഉള്ളത് പട്ടിയും പൂച്ചയും, ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകണം’: മാർപാപ്പ

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാന്‍ നിർദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിസന്ധി പരിഹരിക്കാനായി ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. കുടുംബ ജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. “കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന്…

‘രാജ്യത്തെ കള്ളന്മാരെല്ലാമുള്ളത് ബിജെപിയിൽ’; കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യത്തെ കള്ളന്മാരെല്ലാം ഇന്നുള്ളത് ബിജെപിയിലാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. മദ്യനയ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. “അഴിമതിക്കെതിരെയാണ് പോരാട്ടമെന്ന് മോദി…

ഹിന്ദു ജനസംഖ്യ കാണിക്കാൻ ഇന്ത്യന്‍ പതാക, മുസ്ലിങ്ങളുടേതിന് പാകിസ്താൻ പതാക; ഏഷ്യാനെറ്റ് സുവര്‍ണ ചാനലിനെതിരെ വിമർശനം

ബെംഗളുരു: കര്‍ണാടകയിലെ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങള്‍ക്കെതിരെ വിമർശനം. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ ഇന്ത്യൻ പതാകയും മുസ്ലിം ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍ പാകിസ്താൻ പതാകയും കാണിച്ചതാണ് വിവാദത്തിന്…

‘ഇതെന്റെ കഥയാണ്, ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ല’; ഷാരിസ് മുഹമ്മദ്

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ തന്റേതാണെന്നുള്ള തെളിവുകൾ നിരത്തി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. താൻ പറയുന്നത് കള്ളമാണെന്ന് ആരൊക്കെ പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ല എന്ന് ഷാരിസ് മുഹമ്മദ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. “അന്ന് റോഷൻ മാത്യുവിനെയാണ് നടനായി…