Mon. Dec 23rd, 2024

കോഴിക്കോട്: കോഴിക്കോട് ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്നാണെന്നും ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നുവെന്നും ഫര്‍ഹാന. ഷിബി ലിയും സിദ്ധിഖും തമ്മില്‍ റൂമില്‍ വെച്ച് തര്‍ക്കമുണ്ടായെന്നും ഫര്‍ഹാന.സിദ്ധിഖിന്റെ കൊലപാതകം ഹണി ട്രാപ്പ്് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താനയാളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫര്‍ഹാനയുടെ മറുപടി. ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകില്‍ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫര്‍ഹാനയും ധരിച്ച വസ്ത്രം ആണ് കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. പ്രതികളെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം