Wed. Jan 22nd, 2025

കത്ര: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമൃത്സറില്‍ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഝാജ്ജര്‍ കോട്‌ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ശ്രീനഗര്‍-ജമ്മുകശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിന് സമീപത്ത് വെച്ച് ബസ് തലകീഴായി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ അമിത വേഗത്തിലെത്തിയ ട്രെക്ക് സേനാ വാഹനത്തിലിടിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം