Wed. Jan 22nd, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് 40 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലേക്കെത്തി. 22 കാരറ്റ് പവന് 44,400 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 5 രൂപ ഇടിഞ്ഞ് 6,055 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന്റെ വില 48,440 ആണ്. ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5555 രൂപയിലെത്തിയിരുന്നു. ഏപ്രിലിലും മേയ് ആദ്യവാരത്തിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു, ഒരു ഡോളറിന് 82.72 എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം