Fri. Nov 8th, 2024

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ചെ​റി​യ ഉ​ള്ളിയുടെ വി​ള​വെ​ടു​പ്പ് ആരംഭിച്ചതോടെ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ് ഉണ്ടായതായി റിപ്പോർട്ട്. ചെ​റി​യ ഉ​ള്ളിയുടെ വി​ല മൂ​ന്നി​ലൊ​ന്നാ​യി താ​ഴ്ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. 

ത​മി​ഴ്നാ​ട്ടി​ൽ തെ​ങ്കാ​ശി ജി​ല്ല​യി​ലാ​ണ് പ്ര​ധാ​ന​മാ​യും ചെ​റി​യ ഉ​ള്ളി കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും ഉ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യാ​ണ്.ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ 80 മു​ത​ൽ 100 ​​രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല ഇ​പ്പോ​ൾ 20 മു​ത​ൽ 40 രൂപ വ​രെ​യാ​യി. 

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ൽ ഉ​ള്ളി​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല​ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ള്ളി കൃ​ഷി ചെ​യ്തു. പാ​വൂ​ർ ഛത്രം ​കാ​മ​രാ​ജ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലേ​ക്ക് ചെ​റി​യ ഉ​ള്ളി​യു​ടെ വ​ര​വ് തു​ട​ർ​ച്ച​യാ​യി വ​ർ​ധി​ക്കുകയും ചെയ്തു. വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ കൃ​ഷി ചെ​യ്യാ​ൻ ചില​വ​ഴി​ച്ച തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ല​ഭ്യ​ത വ​ർ​ധി​ക്കു​ന്ന​തോ​ടെ വ​രും മാ​സ​ങ്ങ​ളി​ൽ ഉ​ള്ളി​യു​ടെ വി​ല ഇ​നി​യും കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.