Wed. Jan 22nd, 2025
wrestlers

ഗുസ്തി താരങ്ങളെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ഇന്നലെ നടന്നത് നിയമ ലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പോലീസ്. ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സമരക്കാരുടെ ടെന്റും മറ്റ് സാധങ്ങളും നീക്കം ചെയ്തിരുന്നു. ജന്തർ മന്ദിറിലെ നിരോധനാജ്ഞ ഇപ്പോഴും തുടരുന്നുണ്ട്. ഇനിയും കുത്തിയിരുപ്പ് സമരം നടത്തണമെങ്കിൽ സമരക്കാർ അതിനുവേണ്ടി അപേക്ഷിക്കണമെന്നും ജന്തർ മന്ദിർ ഒഴികെയുള്ള മറ്റൊരു സ്ഥലത്ത് അനുമതി നൽകുമെന്നും ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുമൻ നാൽവ പറഞ്ഞു. തുടർ സമരപരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗുസ്തി താരങ്ങളുടെ യോഗം ഉടൻ ഉണ്ടാകും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.