Sat. Oct 5th, 2024

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ പ്രചാരണത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബിജെപി പ്രവര്‍ത്തകന്റേത് തീവ്രവാദ പ്രവര്‍ത്തനമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതൃത്വം അറിഞ്ഞാണ് ഇയാളിത് ചെയ്തിരിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഒരു വാര്‍ഡ് മെമ്പര്‍ കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി യ രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനം ചെയ്യാന്‍ പാടുണ്ടോ എന്നത് ബിജെപി നേതൃത്വം പരിശോധിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം