Wed. Nov 6th, 2024

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. 2232 കിലോഗ്രാം ഭാരമുള്ള നാവിഗേഷന്‍ ഉപഗ്രഹമാണ് എന്‍വിഎസ് 01. ജിയോ സിംക്രണൈസ്ഡ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് നാവിക് ഉപഗ്രഹത്തെ എത്തിക്കുക. താല്‍ക്കാലിക സഞ്ചാരപഥമാണിത്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓര്‍ബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ ക്‌ളോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റ് 67 സെക്കന്‍ഡുകള്‍ കൊണ്ട് എന്‍വിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം