Wed. Jan 22nd, 2025

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ ഇന്ന് തന്നെ തെളിവെടുപ്പിന് ഹാജരാക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലട്രിക് കട്ടര്‍, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലായിരിക്കും തെളിവെടുപ്പ്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ പ്രതികള്‍ക്ക് ആരെങ്കിലും സഹായം നല്‍കിയോ എന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികള്‍ കടക്കാന്‍ ശ്രമിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം