Mon. Dec 23rd, 2024

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തിയ ബിജെപി പഞ്ചായത്തംഗം പിടിയില്‍. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബിജെപി മെമ്പറായ നിഖില്‍ മനോഹറാണ് അറസ്റ്റിലായത്. കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. ‘വി ക്യാന്‍ മീഡിയ’ എന്ന യൂട്യൂബ് താനല്‍ വഴിയാണ് പരീക്ഷാഫലം പിന്‍വലിച്ചതായി വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാദപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പട്ടതോടെ മന്ത്രി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം