Sat. Jan 18th, 2025
ipl final

ഐപിഎൽ പതിനാറാം സീസണിലെ അവസാനഘട്ട മത്സരം ഇന്ന് നടക്കും.നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയ ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുകയാണ്. തുടർച്ചയായ രണ്ടാം തവണയും കിരീടം ലക്ഷ്യമിടുന്ന ഗുജറാത്തിനൊപ്പം ധോണിപ്പടയും ഐപിഎൽ കിരീട നേട്ടത്തിനായി സജ്ജമാണ്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.