Sat. Jan 18th, 2025
new parlament

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര സൂചകമായ ചെങ്കോൽ ലോക്സഭ ചേംബറിൽ സ്ഥാപിച്ചു. 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പൂജകൾക്ക് ശേഷം ചെങ്കോൽ സ്ഥാപിക്കുകയും ഫലകം അനാച്ഛാദാനം ചെയ്യുകയും ചെയ്തു. തുടർന്ന് സർവ്വ മത പ്രാർഥന നടന്നു. 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‍കരിക്കുന്നത്. രാ​ഷ്ട്ര​പ​തി​യെ മാ​റ്റി​നി​ർ​ത്തിയത് ഉൾപ്പെടെ വിവാദങ്ങൾ നിലനിക്കെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ഉച്ചക്ക് 12 മണിക്കാണ് ഉദ്ഘാടന സമ്മേളനം.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.