Tue. Sep 17th, 2024

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ജൂഡ് ആന്റണിയുടെ ‘2018 എവരി വണ്‍ ഈസ് എ ഹീറോ’. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി 2018 മാറി. മോഹന്‍ലാലിന്റെ പുലിമുരുകനെയും ലൂസിഫറിനെയും മറികടന്നാണ് 2018 ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തെ നടുക്കുകയും ജനങ്ങളെ ഒരുമിപ്പിക്കുകയും ചെയ്ത 2018ലെ പ്രളയ കഥപറയുന്ന ചിത്രമാണ് 2018. മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെയാണ് ഇതര ഭാഷക്കാരും ചിത്രത്തെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ തിയേറ്ററില്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയത് 1 കോടി രൂപയിലധികമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം