Mon. Dec 23rd, 2024

ഭോപ്പാല്‍: 13 ഇടങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ. മധ്യപ്രദേശില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള മൂന്ന് പേര പിടികൂടിയെന്ന് എന്‍ഐഎ വ്യക്തമാക്കി. സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധ സേനയും (എടിഎസ്) സംയുക്ത ഓപ്പറേഷനില്‍ പങ്കാളികളായെന്ന് എന്‍ഐഎ വ്യക്തമാക്കി. ജബല്‍പൂരില്‍ നിന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നും എന്‍ഐഎ വിശദമാക്കി. മെയ് 26, 27 തീയതികളില്‍ ജബല്‍പൂരിലെ 13 സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ രാത്രികാല റെയ്ഡിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും കേന്ദ്ര ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്. ഐഎസിനു വേണ്ടി ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം