Mon. Dec 23rd, 2024

ആലപ്പുഴ: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കേളേജ് ആശുപത്രിക്ക് സമീപുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് തീ പടര്‍ന്നത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമഫലമായി മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് പടരുന്നതിന് മുന്‍പ് തീ നിയന്ത്രണ വിധേയമാക്കി. രണ്ട് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഗോഡൗണിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. നേരത്തെ കോര്‍പ്പറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം