Mon. Oct 7th, 2024

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെ തിരൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കും. അതേസമയം, പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല എന്നാണ് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാന്‍ പ്രതികള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന തിരൂര്‍ സ്വദേശി സിദ്ധിഖ് ആണ് കൊല്ലപ്പെട്ടത്. സിദ്ധിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കി അഞ്ചാം ദിവസമാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായി മൃതദേഹം കണ്ടെത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം