Sat. Apr 20th, 2024

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാര്‍. സ്‌പൈസ് ജെറ്റിന്റെ എസ്ജി 36 വിമാനത്തിലെ യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിച്ചത്. എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോട്ടേക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നോ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ജിദ്ദയില്‍നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് പുറപ്പെട്ടതെന്നും യാത്രക്കാര്‍ക്ക് പരാതിയുണ്ട്. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങുന്നില്ലാത്തതിനാലാണ് വിമാനം കൊച്ചിയില്‍ ഇറക്കിയതെന്നാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം