Wed. Apr 30th, 2025
manipur curfew

നിരന്തരമായ വംശീയ അക്രമസംഭവങ്ങൾ അരങ്ങേറിയ മണിപ്പൂരിലെ പടിഞ്ഞാറൻ ഇംഫാലിലും കിഴക്കൻ ഇംഫാലിലും കർഫ്യൂവിന് ഇളവ് നൽകി സർക്കാർ. പ്രദേശങ്ങളിലെ സാഹചര്യം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ അഞ്ചു മുതൽ വൈകീട്ട് നാലുവരെയായിരുന്ന കർഫ്യൂ വ്യാഴാഴ്ച മുതൽ മുഴുവൻ സമയ കർഫ്യൂയായി മാറ്റിയിരുന്നു. അടിയന്തര ആവശ്യങ്ങക്കല്ലാതെ കൂട്ടംകൂടുന്നതിന് നിയന്ത്രണമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വൈദ്യുതി,പൊതുജനാരോഗ്യം,എഞ്ചിനീയറിങ്,മാധ്യമം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കർഫ്യൂവിൽ ഒഴിവുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം