Mon. Dec 23rd, 2024

മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടലില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിങ്, സൈറ്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാംഘട്ട പിരിച്ചുവിടലില്‍ 5000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇന്ത്യയില്‍ നിന്നുള്ള മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവിനാഷ് പന്ത്, ഡയറക്ടറും മീഡിയ പാര്‍ട്നര്‍ഷിപ്പ് മേധാവിയുമായ സാകേത് സൗരഭ് എന്നിവരെയും പിരിച്ചു വിട്ടതായാണ് വിവരം. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പിരിച്ചുവിടപ്പെട്ട ആയിരക്കണക്കിന് ജീവനക്കാരാണ് കൂട്ടത്തോടെ ലിങ്ക്ഡ് ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാണ് മെറ്റ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം