Thu. May 2nd, 2024

ഡല്‍ഹി: വിദേശ സന്ദര്‍ശനത്തിനായി സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന ആവശ്യം കോടതി ഭാഗികമായി അംഗീകരിക്കുകയും മൂന്ന് വര്‍ഷത്തേക്ക് എന്‍ഒസി അനുവദിക്കുകയും ചെയ്തു. പത്ത് വര്‍ഷത്തേക്കല്ല, മൂന്ന് വര്‍ഷത്തേക്ക് സാധാരണ പാസ്‌പോര്‍ട്ടിനായുള്ള എന്‍ഒസി അനുവദിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നഷ്ടമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോടതിയെ സമീപിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം