Thu. Dec 19th, 2024

പുനെ: മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഹാള്‍ ടിക്കറ്റുകള്‍ ചോര്‍ത്തി പത്തൊമ്പതുകാരന്‍. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് ചോര്‍ത്തിയത്. പൂനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെ ഹാള്‍ ടിക്കറ്റുകള്‍ ചോര്‍ത്തിയത്. ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍ സെല്‍ വിഭാഗം രോഹിതിനെ അറസറ്റ് ചെയ്തു. ചിഖ്ലിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു റൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു. ഈ വര്‍ഷം എപ്രില്‍ 20 നാണ് എംപിഎസ്സി പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക് ലഭ്യമാക്കിയത്. ഈ ലിങ്ക് ഹാക്ക് ചെയ്ത പ്രതി 94195 പേരുടെ ഹാള്‍ ടിക്കറ്റ് വിവരങ്ങള്‍ കൈക്കലാക്കുകയും അവ ഒരു എംപിഎസ് സി 2023 എ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ എംപിഎസ് സി പരാതി നല്‍കിയിട്ടുണ്ട്. ഐടി നിയമത്തിലെ വിവിധ സെക്ഷനുകള്‍ ചുമത്തി സിബിഡി ബേലാപുര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം