Fri. May 3rd, 2024

മലപ്പുറം: മലപ്പുറത്ത് പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി. പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയായിരുന്ന റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ഇയാള്‍ തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാന്‍ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം