Wed. Nov 6th, 2024

ഡല്‍ഹി: നമീബിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വന്ന ചീറ്റകളെ സംരക്ഷിക്കുന്നതിനായി ചീറ്റ പദ്ധതിയുടെ മേല്‍നോട്ടത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉള്‍പ്പെടുന്ന 11 അംഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. 20 ചീറ്റകളെ മധ്യപ്രദേശില്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് സമിതിയായിരിക്കും രൂപം നല്‍കുക. രണ്ട് വര്‍ഷത്തേക്കാണ് ഈ സമിതിയുടെ കാലാവധി. കുനോ ദേശീയ ഉദ്യാനത്തില്‍ പാര്‍പ്പിച്ച മൂന്ന ചീറ്റകളും മൂന്ന് ചീറ്റകുഞ്ഞുങ്ങളും അസുഖം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് സമിതി രൂപീകരിച്ചത്. ചീറ്റകളെ പാര്‍പ്പിക്കാന്‍ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പിന്റെ ആവശ്യവും സമിതി പരിശോധിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം