Sat. Jan 18th, 2025

ടോക്കിയോ: ജപ്പാനില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാല് പേരെ കൊലപ്പെടുത്തിയ കൊലയാളിയെ പിടികൂടി. നാഗാനോ സിറ്റിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തോക്കും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ പ്രതി ഒരു കെട്ടിടത്തില്‍ കഴിയുകയായിരുന്നു. ഇയാളില്‍ നിന്നും കൊലയ്ക്ക് ഉപയോഗിച്ച തോക്കും കത്തിയും പോലീസ് കണ്ടെടുത്തു. അതേസമയം, ഇയാള്‍ ആക്രമണം നടത്താനുണ്ടായ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം