Mon. Dec 23rd, 2024

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. കേസില്‍ റിമാന്റില്‍ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാകാരണം പറഞ്ഞാണ് ശിവശങ്കര്‍വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ കേസിലെ ഒന്നാം പ്രതിയാണ് ശിവശങ്കര്‍. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം