Sat. Feb 22nd, 2025
plus one admission

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.ജൂൺ 13 ന് ട്രയൽ അലോട്മെന്റും ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് ജൂലൈ 1 ന് നടത്തി ഭൂരിഭാഗം സീറ്റുകളിലും പ്രവേശനമുറപ്പാക്കും. മുഖ്യഘട്ട അലോട്മെന്റുകൾക്ക് ശേഷം ജൂലൈ 5 ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനത്തിനിടെ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം