Sun. Dec 22nd, 2024
Kerala story

കർണാടകയിലെ ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളെയാണ് കേരള സ്റ്റോറി നിർബന്ധമായി കാണിക്കാൻ പ്രിൻസിപ്പൽ നോട്ടീസ് ഇറക്കിയത്. വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ച പ്രിൻസിപ്പലിന്റെ തീരുമാനത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ബുധനാഴ്ച അർധദിന അവധി പ്രഖ്യാപിച്ചായിരുന്നു പ്രിൻസിപ്പൽ കെ.സി. ദാസിന്റെ നോട്ടീസ്. എല്ലാവരും സിനിമ നിർബന്ധമായി കണ്ടിരിക്കണം എന്ന ഉപദേശവും നോട്ടീസിനൊപ്പം ഉണ്ടായിരുന്നു. കർണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് റദ്ധാക്കി ഉത്തരവിട്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം