Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ് തേടി കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇരുചക്രവാഹനത്തില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം പിഴ ഈടാക്കിയാല്‍ മതിയെന്നാണ് നേരത്തെയുള്ള തീരുമാനം. എഐ ക്യാമറ വന്നതോടെയാണ് ഇരുചക്രവാഹനങ്ങളില്‍ കുട്ടികളോടൊപ്പമുള്ള യാത്ര പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയത്. ഇരുചക്രവാഹനങ്ങളില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാല്‍ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാല്‍ അതിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിന്നാലെ വിദഗ്ധ സമിതി യോഗം ചേരുകയും നിയമഭേദഗതി അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവ് തേടി ഇപ്പോള്‍ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം