Thu. May 2nd, 2024

തിരുവനന്തപുരം: ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍. ഇതിന്റെ ഭാഗമായി ഗതാഗത മന്ത്രിയെ കണ്ട് സമരത്തിന് നോട്ടീസ് നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ടിക്കറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്നത്. യാത്രാ ആനുകൂല്യത്തിന് വിദ്യാര്‍ഥികള്‍ക്കു പ്രായപരിധി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യത്തില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ബസ് ഉടമകള്‍ പറഞ്ഞു. അതേസമയം, സ്വകാര്യ ബസ് സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം