എൻഐഎയുടെ ഭാഗത്തു നിന്ന് നിരന്തരമായ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കോടതിയിൽ. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലന്നും,നോട്ടീസില്ലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം ചോദ്യം ചെയ്‌തതായും,ഉദ്യോഗസ്ഥർ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും അപേക്ഷയിൽ വ്യക്തമാക്കുന്നു. സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതിന് കാരണം എൻഐഎയുടെ പീഡനമാണെന്നും ഷാറൂഖ് പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തു മൊഴിയെടുക്കാൻ വന്ന ഷാറൂഖിന്റെ സുഹൃത്തിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.