Thu. May 2nd, 2024

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേരള സര്‍വലാശാലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സമാന സംഭവങ്ങള്‍ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.യൂണിയന്റെ ബലത്തില്‍ ചിലര്‍ നിയമം കൈയിലെടുക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍വകലാശാലകളിലും ഇനി മുതല്‍ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവ് വിശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും കോളേജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം