ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാമെന്ന് റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ബാങ്ക് നിരീക്ഷിച്ചുവരുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം നാലാം പാദത്തില്‍ മികച്ച നിലയിലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷിക-സേവന മേഖലകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. സര്‍ക്കാരിന്റെ മൂലധന-അടിസ്ഥാന സൗകര്യ വികസന ചെലവുകള്‍ വര്‍ധിച്ചു. സ്റ്റീല്‍, സിമന്റ് മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തോടൊപ്പം മുന്നേറ്റത്തിന്റെ സൂചനകളും പ്രകടമാണ്. ആര്‍ബിഐയുടെ സര്‍വെ പ്രകാരം നിര്‍മാണ മേഖലയിലെ ശേഷി വിനിയോഗം 75 ശതമാനത്തോളമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5 ശതമാനം വളര്‍ന്നേക്കാം. അതേസമയം, താഴേയ്ക്കു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.