സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ബാഴ്‌സലോണ താരം റാഫിഞ്ഞ. റയല്‍ വല്ലഡോലിഡിനെതിരായ മത്സരത്തില്‍ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോള്‍ താരം ജേഴ്സി ഊരി അതിനുള്ളില്‍ അണിഞ്ഞ ടി ഷര്‍ട്ടിലെ മെസ്സേജ് കാഴ്ചകാര്‍ക്ക് മുന്നില്‍ ദൃശ്യമാക്കിയാണ് താരം പിന്തുണ അറിയിച്ചത്. ‘കണ്ണുകളുടെ തിളക്കത്തെക്കാള്‍ ചര്‍മ്മത്തിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നിടത്തോളം ഇവിടെ യുദ്ധം ഉണ്ടാകും.” എന്നായിരുന്നു റാഫിഞ്ഞയണിഞ്ഞ ടി ഷര്‍ട്ടിലുണ്ടായിരുന്ന മെസ്സേജ്.
🙏🏾🖤 RAPHINHA 🙏🏾🖤 pic.twitter.com/5M4cBU4Rjd
— Vini Jr. (@vinijr) May 23, 2023
അതേസമയം, മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണയുടെയും റയല്‍ വല്ലഡോലിഡിന്റെയും താരങ്ങള്‍ സ്പാനിഷില്‍ ‘ വര്‍ഗീയ വാദികളെ, കാല്‍പന്തിന് പുറത്ത് പോകൂ” എന്ന് രേഖപ്പെടുത്തിയ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയിരുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ, നെയ്മര്‍, കിലിിയന്‍ എംബപ്പേ, മുന്‍ ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവര്‍ വിനിഷ്യസിനെ പിന്തുണച്ച് രംഗത്ത് വന്നു.എഫ്സി ബാഴ്‌സലോണയുടെ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇന്‍ഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു. അതേസമയം വംശീയ അധിക്ഷേപത്തില്‍ സ്പാനിഷ് പോലീസ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായി വലെന്‍സിയ ക്ലബ് വ്യക്തമാക്കി.
#UNITEDAgainstRacism pic.twitter.com/VLcOVoIRZ7
— LaLiga English (@LaLigaEN) May 23, 2023