Sat. Jan 18th, 2025

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി മനുഷ്യാവകാശ കമീഷനില്‍ ഹര്‍ജി നല്‍കി. മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സി. മുഹമ്മദ് അഷറഫ് ആണ് ഹര്‍ജി നല്‍കിയത്. കേസില്‍ കക്ഷി ചേരാന്‍ കമീഷന്‍ അനുമതി നല്‍കി. ലൈസന്‍സും ഫിറ്റ്നസും ഇന്‍ഷുറന്‍സും ഇല്ലാതെ സര്‍വിസ് നടത്തിയിരുന്ന അപകടത്തില്‍പ്പെട്ട ബോട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞിരുന്നു.എന്നാല്‍, പിറ്റേ ദിവസം തന്നെ സര്‍വീസ് പുനരാരംഭിക്കുകയും ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് പോലീസ് മറുപടി നല്‍കുകയും ചെയ്തു. പോലീസിന്റെ അനുമതിയോടെയാണ് സര്‍വീസ് പുനരാരംഭിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം