Fri. May 17th, 2024

ശ്രീനഗര്‍: ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇന്ന് ശ്രീനഗറില്‍ ആരംഭിക്കും. യോഗത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് കശ്മീര്‍ ഒരു രാജ്യാന്തര പരിപാടിക്ക് വേദിയാകുന്നത്. തുടര്‍ച്ചയായ വ്യോമനിരീക്ഷണത്തിന് ദേശീയ സുരക്ഷ ഗാര്‍ഡിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ പ്രത്യേക ഡ്രോണ്‍വേധ ഉപകരണം പ്രവര്‍ത്തിക്കും. ചാവേര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു-കശ്മീര്‍ പോലീസിലെ പ്രത്യേക ഓപറേഷന്‍ ഗ്രൂപ്പ് വിവിധ ഇടങ്ങളില്‍ നിലയുറപ്പിക്കും. മൂന്ന് ദിവസമായാണ് യോഗം നടക്കുന്നത്. മുന്‍ യോഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഡി 20 ചീഫ് കോര്‍ഡിനേറ്റര്‍ ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 180 പ്രതിനിധികള്‍ ശ്രീനഗറില്‍ എത്തും. ചൈന, തുര്‍ക്കി, സൗദി അറേബ്യ എന്നിവയൊഴികെ രാജ്യങ്ങള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം