Sun. Dec 22nd, 2024

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരന്‍ അശ്വിന്‍ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ മാത്രമാണ് തന്നെയും ഭാര്യയെയും ആക്രമിച്ചതെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ പ്രതിയെ തടയുകയാണ് ചെയ്തതെന്നും അശ്വിന്‍ പൊലീസിന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് അജ്മലിനെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. മര്‍ദനം, സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും നഗരമധ്യത്തില്‍ അഞ്ചംഗം സംഘം അപമര്യാദയായി പെരുമാറിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം