Fri. May 3rd, 2024

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ തിരികെയെത്തി. മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കേരള വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. രണ്ട് ദിവസത്തിനിടയില്‍ അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ തുറന്ന് വിടാന്‍ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാല്‍ മേധക്കാനത്ത് തുറന്ന് വിടുകയായിരുന്നു. കേരള-തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന അരിക്കൊമ്പന്‍ ഇടയ്ക്ക് തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ രണ്ട് ദിവസമായി കേരള അതിര്‍ത്തിയിലാണ് ഉള്ളത്. അരിക്കൊമ്പന്‍ ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം