Sat. Apr 20th, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതുകൊണ്ട് അവ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രെഷറി വകുപ്പ്. 2,000ത്തിന്റെ നോട്ടുകളുമായി ട്രഷറിയില്‍ എത്തുന്നവരെ മടക്കി അയക്കാന്‍ ട്രെഷറി ഓഫീസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയിട്ടുള്ളതിനാല്‍ നോട്ടുകള്‍ സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം രണ്ടായിരം രൂപ നോട്ടുകള്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. എല്ലാ യൂണിറ്റുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം