എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം ഇത്തവണയും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി. ജില്ലയിൽ 77,827 പേരാണ് ഇത്തവണ എസ്എസ്എൽസി വിജയിച്ചത്. ഇതിൽ 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകൾ മാത്രമാണ്. ഓരോ വർഷവും വിജയിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുമ്പോഴും ആനുപാതികമായി സീറ്റ് വർധനവുണ്ടാകുന്നില്ല. താൽക്കാലിക ബാച്ചുകളും ,വിഎച്സി ,ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾ പുറത്താകുമെന്നാണ് സൂചന. ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.